സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സ്വാഗതം ചെയ്തു.
The General Directorate of Residency and Foreigners Affairs (GDRFA) in Dubai marked the 95th Saudi National Day with a special commemorative passport stamp featuring the official logo of the 95th Saudi National Day and the phrase “UAE-Saudi, Together Forever”, symbolising the… pic.twitter.com/3yZtVwdtPT
— Dubai Media Office (@DXBMediaOffice) September 23, 2025
2025 സെപ്റ്റംബർ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ 95-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണിത്.

95-മത് സൗദി ദേശീയ ദിനത്തിന്റ ഔദ്യോഗിക മുദ്ര, ‘യു എ ഇ – സൗദി, എന്നും ഒരുമിച്ച്’ എന്ന വാചകവും ഉൾപ്പെടുന്ന പ്രത്യേക പാസ്സ്പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിവരയിടുന്നു.
Cover Image: Dubai Media Office.

