അൽ ദഫ്‌റ മേഖലയിലെ ഗയതി – അൽ റുവൈസ് റോഡ് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്‌ഘാടനം ചെയ്തു. 2022 ജൂൺ 1-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
യു എ ഇ യിലെ സമഗ്ര ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ വലിയ പ്രാധാന്യമുള്ളതാണ് ഈ പദ്ധതി.

അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി ചേർന്ന് അൽദാർ പ്രോപ്പർട്ടീസാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 255.7 മില്യൺ ദിർഹമാണ് ഈ പദ്ധതിയുടെ ചെലവ്.
Images: Abu Dhabi Media Office.