കിംഗ് ഫഹദ് പാലത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ അറിയിപ്പ് നൽകി. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള COVID-19 PCR റിസൾട്ട് ‘BeAware Bahrain’ സ്മാർട്ട് ആപ്പിലൂടെ നൽകുന്നവർക്ക് താഴെ പറയുന്ന നടപടിക്രമങ്ങൾ ഒഴിവാക്കി നൽകുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
- യാത്രികർ കിംഗ് ഫഹദ് ബ്രിഡ്ജിലെ കൊറോണാ വൈറസ് ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് COVID-19 പരിശോധന നടത്തേണ്ടതാണ്. 60 ബഹ്‌റൈൻ ദിനാറാണ് ഇതിനു വരുന്ന ചെലവ്.
- ‘BeAware Bahrain’ സ്മാർട്ട് ആപ്പ് നിർബന്ധമായും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.
- പരിശോധനയിൽ രോഗബാധ കണ്ടെത്തുന്നവരെ ബഹ്‌റൈനിലെ ആരോഗ്യ വകുപ്പുകൾ ബന്ധപ്പെടുന്നതാണ്.
- രോഗബാധ സ്ഥിരീകരിക്കുന്നവർ ഐസൊലേഷനിൽ കഴിയേണ്ടതാണ്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരോടും ബഹ്‌റൈനിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കാനും, സാമൂഹിക അകലം, ഒത്തുചേരലുകൾ എന്നിവ ഒഴിവാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ സ്വയം ഐസൊലേഷനിൽ തുടരാനും, 444 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെ ബന്ധപ്പെടാനും അധികൃതർ ആഹ്വാനം ചെയ്‌തു.