സൗദി അറേബ്യ: ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഒന്നര ദശലക്ഷത്തോളം തീർത്ഥാടകർ മിനായിൽ ഒത്ത് ചേർന്നു

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് 2024 ജൂൺ 14, വെള്ളിയാഴ്ച തുടക്കമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏതാണ്ട് 1.5 ദശലക്ഷത്തോളം തീർത്ഥാടകർ ഇതിന്റെ ഭാഗമായി മിനാ നഗരത്തിൽ ഒത്ത് ചേർന്നു.

വെള്ളിയാഴ്ച പുലർച്ചയോടെ തന്നെ തീർത്ഥാടകർ മിനാ നഗരത്തിലേക്ക് പ്രവേശിക്കാനാരംഭിച്ചിരുന്നു.

Source: Saudi Press Agency.
Source: Saudi Press Agency.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് 2024 ജൂൺ 11-ന് അറിയിച്ചിരുന്നു.

Cover Image: Saudi Hajj and Umrah Ministry.