സൗദി അറേബ്യ: ഹജ്ജ് സീസണിൽ മക്ക, മദീന എന്നിവയ്ക്കിടയിൽ ഹറമൈൻ ട്രെയിനുകൾ പ്രതിദിനം 126 ട്രിപ്പുകൾ നടത്തും

Saudi Arabia

ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ പ്രതിദിനം 126 ട്രിപ്പുകൾ നടത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ അധികൃതർ തീരുമാനിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹജ്ജ് സീസണിൽ ഉടനീളം ഹറമൈൻ എക്സ്പ്രസ് ട്രെയിനുകൾ ഇത്തരത്തിൽ 3400 പ്രത്യേക ട്രിപ്പുകൾ നടത്തുന്നതാണ്. ഏതാണ്ട് 1.5 ദശലക്ഷം തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ ട്രെയിൻ ഉപയോഗിച്ച് കൊണ്ട് തീർത്ഥാടകർക്ക് മക്കയിൽ നിന്ന് മദീനയിലേക്കും, മദീനയിൽ നിന്ന് മക്കയിലേക്കും 2 മണിക്കൂർ 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്നതാണ്.