ദുബായ്: ഹത്ത ഹണി ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ

GCC News

ഹത്ത ഹണി ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് 2023 ഡിസംബർ 27, ബുധനാഴ്ച്ച ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2023 ഡിസംബർ 27 മുതൽ ഡിസംബർ 31 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ ഫെസ്റ്റിവൽ ഒരുക്കുന്നത്. അറുപതോളം എമിറാത്തി തേനീച്ച കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതാണ്.

Source: Dubai Media Office.

പ്രാദേശിക തേനീച്ച കർഷകർക്ക് പിന്തുണ നൽകുന്നതിനും, മേഖലയിലെ ജനങ്ങൾക്ക് വാണിജ്യ, ടൂറിസം അവസരങ്ങൾ തുറന്ന് കൊടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹത്ത ഹണി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.