തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി. 2022 ഏപ്രിൽ 29-നാണ് HMC ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഈദ് അവധി ദിനങ്ങളിൽ HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
- അടിയന്തിര ചികിത്സകൾ നൽകുന്ന ട്രൗമ ആൻഡ് എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- 14 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തിര ചികിത്സകൾ പീഡിയാട്രിക് എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ആംബുലൻസ് സേവനങ്ങൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- HMC-യുടെ കോൺടാക്ട് സെന്റർ ദിനവും രാവിലെ 7 മുതൽ രാത്രി 10 മണിവരെയുള്ള സാധാരണ പ്രവർത്തന സമയം പാലിക്കുന്നതാണ്.
- ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ മെയ് 1 മുതൽ മെയ് 9 വരെ പ്രവർത്തിക്കുന്നതല്ല. മെയ് 8, മെയ് 9 തീയതികളിൽ ക്ലിനിക്കുകൾ ഭാഗികമായി പ്രവർത്തിക്കുന്നതാണ്.
- അടിയന്തിര ഘട്ടങ്ങളിലെ വിദഗദ്ധാഭിപ്രായാന്വേഷണവിഭാഗം മെയ് 1 മുതൽ മെയ് 9 വരെ പ്രവർത്തിക്കുന്നതല്ല. ഈ വിഭാഗം മെയ് 10 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
- ഫാർമസി ഹോം ഡെലിവറി സേവനങ്ങൾ മെയ് 1 മുതൽ മെയ് 9 വരെ പ്രവർത്തിക്കുന്നതല്ല. ഈ സേവനം മെയ് 10 മുതൽ പുനരാരംഭിക്കുന്നതാണ്.
- HMC-യുടെ ബ്ലഡ് ഡോണർ കേന്ദ്രങ്ങൾ മെയ് 2, 3 തീയതികളിൽ പ്രവർത്തിക്കുന്നതല്ല.