ഒമാൻ: ബലിപെരുന്നാൾ അവധി ജൂലൈ 30 മുതൽ

Oman

ഒമാനിലെ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഒമാനിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഈ ദിനങ്ങൾ അവധിയായിരിക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 4, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

കുവൈറ്റിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3 വരെ പൊതുമേഖലയിൽ ബലിപെരുന്നാൾ അവധി നൽകിയിട്ടുണ്ട്. യു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ നാലു ദിവസത്തേക്കായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.