യു എ ഇ: നബിദിനം ഒക്ടോബർ 29-ന്; സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു

UAE

ഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. യു എ ഇയിലെ സർക്കാർ മേഖലയിൽ ഒക്ടോബർ 29-ന് അവധിയായിരിക്കുമെന്ന് FAHR കൂട്ടിച്ചേർത്തു.

ഒക്ടോബർ 21-നാണ് FAHR ഈ അറിയിപ്പ് നൽകിയത്. വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം നവംബർ 1, ഞായറാഴ്ച മുതൽ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതാണെന്ന് FAHR അറിയിച്ചിട്ടുണ്ട്.