SME വ്യവസായങ്ങൾക്ക് കൊറോണ മാന്ദ്യത്തെ എങ്ങിനെ നേരിടാം?

Business

ഇപ്പോൾ നമുക്കു മുന്നിൽ രണ്ടു കാലങ്ങളാണുള്ളത്. ഒന്ന് കൊറോണക്ക് മുൻപും പിന്നെ കൊറോണക്ക് ശേഷവും . കൊറോണ ഭീതിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ, അതിലുപരി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് SME(Small Medium Enterprises) കമ്പനികളും അതിന്റെ സാരഥികളും.

വൻകിട കോർപ്പറേറ്റ്കൾ പോലും പകച്ചു നിൽക്കുന്നിടത്തു SME എന്റർപ്രൈസുകൾക്കു എന്ത് ചെയ്യാൻ പറ്റും എന്നാതാണ് നാം ഈ കാലഘട്ടത്തിൽ ആലോചിക്കേണ്ടത്. താഴെ പറയുന്ന കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ കൊറോണ കാലം കഴിഞ്ഞു ബിസിനസ് അന്തരീക്ഷം അനുകൂലമാകുമ്പോൾ നമുക്ക് മാർക്കറ്റിന്റെ ഗതിവിഗതിക്കനുസരിച് മുന്നേറാം . ഇവിടെ ലക്ഷ്യമാണ് പ്രാധാനം മാർഗ്ഗമല്ല .

1. മാർക്കറ്റ് നിരീക്ഷണം

കൊറോണയുടെ ആഘാതം മൂലം ബിസിനസ് താഴേക്ക് പോകുന്നതിൽ ആധി പിടിച്ചു നടക്കുന്ന ഒരു ബിസിനസുകാരനും ഇപ്പോൾ ഒരു നിക്ഷേപത്തിന് അഥവാ പുതിയ പദ്ധതികളിലോ അല്ലെങ്കിൽ പുതിയ സാധനങ്ങൾ വാങ്ങിക്കുന്നതിലോ താല്പര്യം കാണിക്കില്ല. മാത്രമല്ല അവരെ ബിസിനസിന് വേണ്ടി ശല്യപ്പെടുത്തിയാൽ ഒരിക്കലും നല്ല സൂചന ലഭിക്കില്ല . മാത്രവുമല്ല അത് ഗുണത്തിലേറെ ദോഷമേ ചെയൂ.

അതിനു പകരം മൊത്തം മാർക്കറ്റും അതിന്റെ രീതിയും ഗാലറിയിൽ ഇരുന്നു കളി കാണുന്നത് പോലെ കാണുക, നിരീക്ഷിക്കുക അതിനു ശേഷം ഭാവി പ്ലാനുകൾ തയ്യാറാക്കുക . ഇപ്പോൾ മറ്റു തിരക്കുകൾ കുറവുള്ളത് കൊണ്ട് നമുക്ക് ഒരുപാട് ചിന്തിക്കാനുള്ള സമയം ധാരാളം ഉണ്ടാകും . നിശ്ശബ്ദമായിരുന്നു നല്ല നാളേക്കുള്ള പ്ലാനുകൾ മാർക്കറ്റ് തുറക്കപ്പെടുന്നതോടെ നടപ്പാക്കാനായി ആസൂത്രണം ചെയ്യുക

2. വ്യക്തിഗത വിനിമയ മാർഗങ്ങൾ

ഓഫീസിൽ ഇല്ല എന്ന് വച്ച് കസ്റ്റമേഴ്സ് / സാധ്യത കസ്റ്റമേഴ്സിന് എന്നിവരുമായി ബന്ധം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇമെയിൽ / കോൾ / whatsapp മുഖേന ഇടയ്ക്കിടെ അവരുമായി ബന്ധം പുലർത്തണം. ഒരിക്കലും ഇവിടെ സെയിൽസ് എന്ന ആവശ്യം പറയരുത്. പകരം അവരുടെ ആരോഗ്യത്തെ കുറിച്ചും, ആനുകാലിക സംഭവങ്ങളെ കുറിച്ചും ഒരു ചെറിയ സംഭാഷണം നടത്തി നാം അവരെ വളരെ അധികം ശ്രദ്ധിക്കുന്നുണ്ടെന്ന രീതിയിൽ ഒരു തോന്നൽ അവരിൽ ഉളവാക്കണം. ഓർക്കുക, ഇവിടെ ഈ സമയത്ത് വിൽപ്പനയുമായി എന്തെങ്കിലും സംസാരിച്ചാൽ അത് ഗുണത്തിലേറെ ദോഷം ചെയ്യും.

3. ഡിജിറ്റൽ വിനിമയ മാർഗങ്ങൾ

ഒരു മാനേജർ / ഓണർ ഒരിക്കലും വെറുതെ ഇരിക്കാൻ പാടില്ല . നമ്മുടെ കസ്റ്റമേഴ്സ് നമ്മളെ കുറിച്ച് എന്നും ഓർത്തിരിക്കാൻ വേണ്ടി നാം ഈ കാലഘട്ടത്തിൽ ഇടയ്ക്കിടെ അവരുമായി സംവേദിക്കണം.

അതിനു വേണ്ടി നമ്മുടെ സ്ഥാപനത്തിന്റെ പോസ്റ്റർ ഭംഗിയായി ഡിസൈൻ ചെയ്തു ഇമെയിൽ / whatsapp മുഖേന കസ്റ്റമേഴ്സ് / സാധ്യത കസ്റ്റമേഴ്സിന് അയച്ചു കൊടുക്കാവുന്നതാണ് . ഇതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെയും നാം സെയിൽ അല്ല ഉദ്യേശിക്കുന്നത്. മറിച്ചു ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരു പോസ്റ്റർ. പരോക്ഷ മാർക്കറ്റിംഗ് എന്ന് വേണമെങ്കിൽ പറയാം. ഇതിനു വേണ്ട ഇമെയിൽ / whatsapp മാർക്കറ്റിംഗ് ടൂൾസ് ഇന്ന് ഇൻറർനെറ്റിൽ പരതിയാൽ കിട്ടും.

4. സോഷ്യൽ മീഡിയ പ്രൊമോഷൻസ്

നിങ്ങളുടെ ഉപഭോക്താക്കൾ സാധാരണ ജനങ്ങൾ ആണ് എങ്കിൽ അവിടെ കൂടുതൽ ഉപകരിക്കുക സോഷ്യൽ മീഡിയ പ്രൊമോഷൻസ് ആണ്. ഇന്ന് ഏകദേശം 100 കോടിയോളം ഉപഭോക്താക്കളുള്ള ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , ട്വിറ്റെർ , യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്രതലങ്ങൾ സാധാരണക്കാരിൽ എത്ര സ്വാധീനം ചെലുത്തുമെന്നു നാം മനസ്സിലാക്കിയാൽ അതിന്റെ ഒപ്പം തന്നെ നമ്മുടെ കമ്പനിയെ കസ്റ്റമേഴ്സിന്റെ അടുത്ത് എത്തിക്കാൻ സാധിക്കും.

അവധിക്കാല മനസ്സോടെ ഇരിക്കുന്ന കസ്റ്റമറെ എപ്പോളും ഉണർത്തി നമ്മുടെ ബ്രാൻഡ് ഇമേജ് ഓര്മിപ്പിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ് സോഷ്യൽ മീഡിയ. ഇവിടെയും നാം ശ്രദ്ധിക്കേണ്ട കാര്യം പരസ്യം എന്ന രീതിയിൽ പറയാതെ, പരോക്ഷമായി പരസ്യം ചെയ്യുക എന്നതാണ്

5. ഡിജിറ്റൽ കസ്റ്റമർ സർവെ

ഇതും ഒരു പരോക്ഷ മാർക്കറ്റിംഗ് ടെക്‌നിക് ആണ് . അവധിക്കാല കസ്റ്റമേഴ്സ് / സാധ്യത കസ്റ്റമേഴ്സിന് വേണ്ടി തയ്യാറാക്കുന്ന ഒന്നാണ് ഡിജിറ്റൽ സർവെ . ഇത് ഇമെയിൽ / whatsapp ആയി അയച്ചു കൊടുക്കും. തിരിച്ചു ഇൻഫർമേഷൻ തരുന്ന കസ്റ്റമേഴ്സിന് ഒരു സമ്മാനം അഥവാ ഓഫർ. ഇത് രണ്ടു വിധത്തിൽ വേണം.

ഒന്ന് നമ്മുടെ കസ്റ്റമേഴ്സിനും അടുത്ത സാധ്യത കസ്റ്റമേഴ്സിന് വേണ്ടിയും. കസ്റ്റമേഴ്സിനോട് ചോദിക്കേണ്ടത് നമ്മുടെ മൂല്യ നിർണയവും കൂടാതെ കൊറോണ കാലം കഴിഞ്ഞാൽ എന്താണ് പ്രതീക്ഷിക്കുന്നതെന്നും. അത് പോലെ സാധ്യത കസ്റ്റമേഴ്സിനോട് ചോദിക്കുന്നത് മാന്ദ്യ കാലഘട്ടം കഴിഞ്ഞാൽ എന്ത് തരത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ആണ് അവർ ചെയ്യാൻ പോകുന്നതെന്നും . ആയിരം പേർക്ക് അയച്ചു കൊടുത്താൽ അതിൽ 500 പേര് മാത്രമായിരിക്കും തിരിച്ചു അയക്കുക . ആ 500 പേർ മതി നമുക്കു മുന്നോട്ടുള്ള കുതിപ്പിന്റെ ഒരു ഭാഗമാകാൻ

6. ഡിജിറ്റൽ പ്ലാറ്റഫോമിന്റെ സാധ്യത ഉപയോഗിക്കുക

ഇന്ന് ഏത് കമ്പനിയുടെയും ഓൺലൈൻ ഓഫീസ് ആണ് വെബ് സൈറ്റ് അഥവാ വെബ് പ്ലാറ്റഫോം . നാം വളരെ അപ്രധാനമായി ചിന്തിക്കുന്ന ഈ വസ്തുത ആണ് കൊറോണ കാലത്തിനു ശേഷം കൂടുതൽ സജീവം ആകാൻ പോകുന്നത് . ലോകത്തിലെ 50% ത്തിൽ അധികം ആളുകൾ ഇനി ഓൺലൈൻ വഴി ആയിരിക്കും സേവനങ്ങളും ഉല്പന്നങ്ങളും വാങ്ങിക്കാൻ പോകുന്നത്.

നമ്മെ അന്വേഷിച്ചു കടയിൽ വരുന്നതിനു പകരം ഇനി ഓൺലൈൻ ആയാണ് അന്വേഷിക്കുക . ഇപ്പോൾ തന്നെ നോക്കിയാൽ നമുക്ക് പല കമ്പനികളുടെയും ഓൺലൈൻ ഇൻക്വയറി / ഓൺലൈൻ സെയിൽസ് വർധിച്ചതായി കാണാൻ കഴിയും. ഇത്തരത്തിലുള്ള ഒരു ഓൺലൈൻ പ്ലാറ്റഫോം നിർമ്മിക്കാനായി നല്ല വെബ് സേവന ദാതാക്കളായി ചർച്ച നടത്തിയാൽ മതി. കൂടാതെ മൊബൈൽ അപ്ലിക്കേഷൻ കൂടി ആയാൽ ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്താൻ സാധിക്കും. ഒരു കാര്യം ഓർക്കാണുന്നള്ളത് വില കുറഞ്ഞതോ സൗജന്യമായതോ ആയ ദാതാക്കളെ ഒഴിവാക്കുക എന്നതാണ്. ഇത് നമുക്ക് ദൂര വ്യാപകമായ ഗുണഫലമേ നൽകൂ.

മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മുന്നൊരുക്കങ്ങൾ ആണ് . ഇപ്പോൾ ആസൂത്രണം ചെയ്യുന്ന വ്യവസായ ലക്ഷ്യങ്ങൾ കൊറോണ കാലം തീരും മുൻപേ നടപ്പാക്കാൻ ശ്രമിക്കുക . പുതിയ അദ്ധ്യായം തുറക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മാർക്കറ്റിൽ മറ്റുള്ളവർക്ക് മുൻപേ തന്നെ SME വ്യവസായങ്ങൾക്ക് കസ്റ്റമേഴ്സിന്റെ അടുത്തു എത്തിച്ചേരാൻ സാധിക്കും. ഇത്തരത്തിലുള്ള ഒറ്റ മൂലികൾ നമ്മളെ അഗാധവീഴ്ചയിൽ നിന്നും രക്ഷിക്കാനുള്ള ഒരു മാർഗം കൂടി ആണ്. SME വ്യവസായങ്ങൾ മിക്കതും വൺ മാൻ ഷോ ആയതിനാൽ കോർപ്പറേറ്റ് സംവിധാനം പോലുള്ള ഒരു ടീമിന്റെ സേവനം ഇല്ലാത്തതിനാലുള്ള വേഗക്കുറവ് ഒഴിവാക്കാനും ഇത് സാധ്യമാകും. ഒരിക്കൽ കൂടി ഓർക്കുക ഈ കാലഘട്ടത്തിൽ കസ്റ്റമേഴ്സിന്റെ അടുത്ത വിൽപ്പന നടത്താൻ ശ്രമിക്കരുത് . അത് ഗുണത്തിലേറെ ദോഷം സൃഷ്ടിക്കും . അതിനാൽ പരോക്ഷ മാർക്കറ്റിംഗ് നടപ്പാക്കുക.

P.K. Hari
CEO at Emerinter Consultancy Services | hp@emerinter.com

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.