ഒമ്പതാമത് ഇന്ത്യ – ഒമാൻ നയതന്ത്ര സംഭാഷണം മസ്കറ്റിൽ വെച്ച് നടന്നു. 2024 ഫെബ്രുവരി 26-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പൊതുവായ താത്പര്യങ്ങൾ ഉള്ളതും, തന്ത്രപ്രധാനവുമായ വിവിധ വിഷയങ്ങൾ ഈ യോഗത്തിൽ ഇരുകൂട്ടരും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ചും, ഭാവിയിൽ ഒത്തൊരുമിച്ച് നടപ്പിലാക്കാവുന്ന പദ്ധതികൾ സംബന്ധിച്ചും ഇന്ത്യയും ഒമാനും വിശകലനം ചെയ്തു.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ ജനറൽ മേജർ ജനറൽ ഇദ്രിസ് അബ്ദുൾറഹ്മാൻ അൽ കിന്ദിയാണ് ഒമാൻ സംഘത്തെ നയിച്ചത്. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ശ്രീ. വിക്രം മിസ്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം യോഗത്തിൽ പങ്കെടുത്തത്.
Cover Image: Oman News Agency.