ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഒമാൻ വാണിജ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയെൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി. 2025 ജനുവരി 27-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പതിനൊന്നാമത് ജോയിന്റ് കമ്മീഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയെൽ മസ്കറ്റിലെത്തിയത്.

ഇൻവെസ്റ്റ് ഒമാൻ ലോഞ്ചിൽ വെച്ചായിരുന്നു ഇന്ത്യ, ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.

Source: Oman News Agency.

ഇന്ത്യയും, ഒമാനും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകുന്നതിന് ഇരുവരും ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യ, ഔഷധനിർമ്മാണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾ ഒമാനിലേക്ക് ആകർഷിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.