യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്ങിൽ പങ്കെടുത്തു

GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനഞ്ചാമത് ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്ങിൽ പങ്കെടുത്തു. 2024 ഡിസംബർ 13-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 13-ന് ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു പതിനഞ്ചാമത് ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ് സംഘടിപ്പിച്ചത്. ഇരുവരുടെയും സംയുക്ത അധ്യക്ഷതയിലായിരുന്നു ഈ സമ്മേളനം.

ഇന്ത്യ – യു എ ഇ എന്നീ രാജ്യങ്ങളും, ഇരു രാജ്യങ്ങളിലെയും ജനതയും തമ്മിലുള്ള ചരിത്രപരമായതും, ശക്തമായതുമായ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സമ്മേളനം.