ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ എഴുപത്തെട്ടാമത് സെഷന്റെ ഭാഗമായി ന്യൂയോർക്കിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇതിന് പുറമെ, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും കൈവരിച്ച നേട്ടങ്ങൾ, ഇരു രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ കാര്യങ്ങളിൽ കൂടിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങൾ മുതലായവയും ഇരുവരും ചർച്ച ചെയ്തു.
Cover Image: Bahrain News Agency.