വന്ദേ ഭാരത് നാലാം ഘട്ടം; യാത്രാ സന്നദ്ധത അറിയിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി സംവിധാനം ഏർപ്പെടുത്തി

Oman

ഒമാനിൽ നിന്നുള്ള നാലാം ഘട്ടത്തിലെ വന്ദേ ഭാരത് വിമാനങ്ങളിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഇത് സംബന്ധിച്ച സന്നദ്ധത അറിയിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ ജൂലൈ 13 വരെ, വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 16 പ്രത്യേക വിമാന സർവീസുകളാണ് ഏർപെടുത്തിയിരിക്കുന്നത്. ഈ വിമാനങ്ങളിൽ മടങ്ങാൻ താത്പര്യമുള്ളവർക്ക് തങ്ങളുടെ സന്നദ്ധത അറിയിക്കുന്നതിനാണ്, ഇപ്പോൾ എംബസി പ്രത്യേക ഓൺലൈൻ സംവിധാനം ആരംഭിച്ചിട്ടുള്ളത്. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാനാകുക.

ഇതിനായുള്ള ഓൺലൈൻ സംവിധാനം https://docs.google.com/forms/d/e/1FAIpQLScUIJkpIrlpc7rAmHKR-GSEdLbkl-ZK1WVs7sE5Ki6wA8hmpQ/viewform എന്ന വിലാസത്തിൽ എംബസി ലഭ്യമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുമ്പോൾ യാത്ര ചെയാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും വെവ്വേറെയായി ഈ ഓൺലൈൻ ഫോം പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.

ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി എംബസി നേരത്തെ തയ്യാറാക്കിയിരുന്ന https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform എന്ന രജിസ്‌ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രം ഈ പുതിയ ഓൺലൈൻ ഫോം പൂരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വന്ദേ ഭാരത് നാലാം ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിമാനങ്ങളിൽ നിന്ന് യാത്രികന് സൗകര്യമുള്ള വിമാന തീയതിയും സർവീസും തിരഞ്ഞെടുത്ത്, അതിൽ യാത്ര ചെയ്യുന്നതിനുള്ള താത്പര്യം എംബസിയെ അറിയിക്കുന്നതിനായാണ് ഈ പുതിയ സംവിധാനം ഏർപെടുത്തിയിട്ടുള്ളത്.