ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

GCC News

ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി H.E. ഖലീഫ അൽഹാർത്തിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനെക്കുറിച്ചും, ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുവരും അവലോകനം ചെയ്തു.

പതിമൂന്നാമത് ഇന്ത്യ-ഒമാൻ സ്ട്രാറ്റജിക് കൺസൾട്ടീവ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനായാണ് ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി H.E. ഖലീഫ അൽഹാർത്തി ന്യൂ ഡൽഹിയിലെത്തിയത്.