കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#Kuwait Amir receives Prime Minister and visiting #Indian Prime Minister at Bayan Palacehttps://t.co/R4h4HCZRwV#KUNA pic.twitter.com/fNrPyCyAkM
— Kuwait News Agency – English Feed (@kuna_en) December 22, 2024
കുവൈറ്റിലെ ബായൻ പാലസിൽ വെച്ച് 2024 ഡിസംബർ 22-നായിരുന്നു ഈ കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.

കുവൈറ്റിലെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ സമ്മാനിച്ചു.
#Kuwait Amir grants prestigious Mubarak Al-Kabeer Order to Indian Prime Minister in appreciation for his role in bolstering the ties between the Republic of #India and the State of Kuwaithttps://t.co/cox9kqHWpU#KUNA pic.twitter.com/jVEyDyvRZh
— Kuwait News Agency – English Feed (@kuna_en) December 22, 2024
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുമായി പ്രധാനമന്ത്രി പുരസ്കാരം സമർപ്പിച്ചു.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2024 ഡിസംബർ 21-ന് കുവൈറ്റിലെത്തിയിരുന്നു.
Cover Image: Kuwait News Agency.