ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിലെത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒമാനിലെത്തി. 2025 ഡിസംബർ 17-നാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിലെത്തിയത്.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന പാദത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിലെത്തിയത്.

Source: Oman News Agency.

ജോർദാൻ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഒമാനിലെത്തിയത്. ഇന്ത്യ – ഒമാൻ നയതന്ത്ര ബന്ധങ്ങളുടെ എഴുപതാം വാർഷികത്തിനിടയിലാണ് ഈ സന്ദർശനം.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഒമാനിലെത്തിയിരിക്കുന്നത്. മസ്‌കത്തിലെത്തിയ ശ്രീ നരേന്ദ്ര മോദിയെ ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്വീകരിച്ചു.

നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിൽ കൃഷി, ഭക്ഷ്യവ്യവസായം, ഗവേഷണം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള കരാറുകളിൽ ഇന്ത്യയും ഒമാനും ഒപ്പ് വെച്ചിട്ടുണ്ട്.