പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി സമ്മാനിച്ചു

GCC News

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി നൽകി ആദരിച്ചു. 2025 ഡിസംബർ 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യ-ഒമാൻ ബന്ധത്തിന് നൽകിയ അസാധാരണ സംഭാവനകളും ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ചാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്‌കാരം നൽകി ആദരിച്ചത്.

Source: Oman News Agency.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

Source: Oman News Agency.

നെൽസൺ മണ്ടേല, ജപ്പാൻ ചക്രവർത്തി അകിഹിതോ, ക്വീൻ എലിസബത്ത് II തുടങ്ങിയ പ്രമുഖർക്കാണ് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.

ഈ ബഹുമതി ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള സ്നേഹത്തിനും, ഊഷ്മളതയ്ക്കും ലഭിച്ച ആദരമാണെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഈ പുരസ്കാരം ഇന്ത്യയും ഒമാനും തമ്മിലുള്ള കാലാതീതമായ സൗഹൃദത്തിന് സമർപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ഡിസംബർ 18-ന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി 2025 ഡിസംബർ 17-ന് ഒമാനിലെത്തിയിരുന്നു.