ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. 2023 ജൂലൈ 15-നാണ് ഇന്ത്യൻ പ്രധാനമന്ത്രി ഏകദിന ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയത്.

അബുദാബി കിരീടാവകാശി H.E. ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Source: Abu Dhabi Media Office.

തുടർന്ന് അദ്ദേഹം യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയെ അബുദാബിയിൽ സ്വീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യു എ ഇ പ്രസിഡൻ്റ് അറിയിച്ചു.

Source: Abu Dhabi Media Office.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായുള്ള പുരോഗതി, സുസ്ഥിര ആഗോള അഭിവൃദ്ധി ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും മുന്നോട്ട് വെക്കുന്ന സമാനമായ ദർശനങ്ങൾ, ഇന്ത്യയും, യു എ ഇയും തമ്മിലും, ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുമുള്ള സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനുള്ള മാർഗങ്ങൾ മുതലായവ മോദിയുമായി ചർച്ച ചെയ്തതായി യു എ ഇ പ്രസിഡൻ്റ് വ്യക്തമാക്കി.

ഇന്ത്യ, യു എ ഇ ബന്ധത്തിന്റെ പ്രാധാന്യം വിലയിരുത്തുന്നതിനും, അതിനെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നരേന്ദ്ര മോദിയുടെ ഈ സന്ദർശനം അവസരമൊരുക്കുന്നതായി ഇന്ത്യയുടെ ഫോറിൻ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു.

WAM