2025 ഏപ്രിൽ 20 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിലാണ് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസുകൾ ഇൻഡിഗോ ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ഈ സർവീസുകൾ.