ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മെയ് 8-നു മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.
ഇതിൽ 440 യാത്രികർ മലയാളികളാണ്. മറ്റ് 19 സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഐ എൻ എസ് ജലാശ്വയിലുണ്ട്.
ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായുള്ള മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഐ എൻ എസ് മഗർ ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും.
യാത്ര നടപടികൾക്കായി മാലിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് യാത്രികരെ വെലാന എയർ പോർട്ടിലേക്ക് എത്തിച്ച് തുടങ്ങിയതായും, സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ എമിഗ്രേഷൻ നടപടികൾ ആരംഭിച്ചതായും മാലിദ്വീപിലെ ഹൈ കമ്മീഷൻ അല്പം മുൻപ് അറിയിച്ചിട്ടുണ്ട്. ഈ നടപടികൾക്ക് ശേഷം ഇവരെ തുറമുഖത്ത് എത്തിക്കും.