ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത അഞ്ച് ഗോളിന് യെമനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ മുസ്തഫ നദീം ഇറാഖിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

അംജദ് അൽ അത്‌വാൻ (64′), അയ്‌മെൻ ഹുസൈൻ (74′(P), 75′), ഹുസൈൻ അലി അൽ സൈദി (88′) എന്നിവരാണ് ഇറാഖിന്റെ മറ്റു ഗോളുകൾ സ്‌കോർ ചെയ്തത്.
ഈ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ഇറാഖ് ഗ്രൂപ്പ് എയിൽ നിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Cover Image: Oman News Agency.