എമിറേറ്റിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC). വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുള്ള ഇടങ്ങളിൽ അല്ലാതെ അലക്ഷ്യമായി നിർത്തിയിടുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ITC ഓർമ്മപ്പെടുത്തി.
വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും ചരക്കുകൾ ഇറക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയുന്ന വാഹനങ്ങൾക്കെതിരെ, കെട്ടിവലിച്ച് കൊണ്ടുപോകുന്നതുൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാമെന്നും ITC വ്യക്തമാക്കി. “നിയമം പാലിച്ച് കൊണ്ട് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. ഇതിനായി വാഹനങ്ങൾ പാർക് ചെയ്യുന്നതിന് അനുവാദം നൽകിയിട്ടുള്ള ഇടങ്ങൾ ഉപയോഗിക്കാൻ ഡ്രൈവർമാർ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.”, ITC ട്വിറ്ററിലൂടെ അറിയിച്ചു.