തബൂക് മേഖലയുടെ വടക്കൻ പ്രദേശങ്ങളിലെ പ്രകൃതിസൗന്ദര്യത്തിന് മാറ്റ് പകർന്ന് കൊണ്ട് ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ മഞ്ഞ് വീഴ്ച്ചയോടൊപ്പം മഴയും അനുഭവപ്പെടുന്നുണ്ട്.
2022 ജനുവരി 17-ന് വൈകീട്ടാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബൂക് മേഖലയിൽ എല്ലാ വർഷവും ഈ സമയത്ത് മഞ്ഞ് വീഴ്ച്ച അനുഭവപ്പെടാറുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 2600 മീറ്റർ ഉയരത്തിലാണ് ജബൽ അൽ ലൗസിന്റെ ഏറ്റവും ഉയർന്ന ഭാഗം സ്ഥിതിചെയ്യുന്നത്.
മഞ്ഞും, മലനിരകളും, പരന്ന് കിടക്കുന്ന മരുഭൂമിപ്രദേശങ്ങളും വടക്കൻ തബൂക് മേഖലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ദൃശ്യങ്ങളായി തുടരുന്നതാണ്.
Saudi Press Agency.