ദുബായിലെ ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ ഒരു വർഷത്തിനിടയിൽ നിർമ്മാണം പൂർത്തിയാക്കി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 മെയ് 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ആഡംബര നൗകകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടലിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

386 റൂമുകൾ, 4 പെന്റ്ഹൗസുകൾ, 82 ലക്ഷ്വറി ഹോട്ടൽ അപ്പാർട്മെന്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഹോട്ടൽ.

ജുമേയ്‌റ ഗ്രൂപ്പ് ദുബായിൽ നിർമ്മിക്കുന്ന മൂന്നാമത്തെ കടലോര റിസോർട്ടാണിത്. ജുമേയ്‌റ ബീച്ച് ഹോട്ടൽ, ബുർജ് അൽ അറബ് ജുമേയ്‌റ എന്നിവയാണ് മറ്റു ഹോട്ടലുകൾ.
Cover Image: Dubai Media Office.