കേരളത്തിൽ 28 പേർക്കുകൂടി കോവിഡ്-19

Kerala News

കേരളത്തിൽ തിങ്കളാഴ്ച 28 പേർക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 91 ആയി.

തിങ്കളാഴ്ച സ്ഥിരീകരിച്ചതിൽ 19 പേർ കാസർകോട്ടും, അഞ്ചുപേർ കണ്ണൂരും, രണ്ടുപേർ എറണാകുളത്തും ഒരാൾ വീതം പത്തനംതിട്ടയിലും തൃശൂരുമാണ്. പുതുതായി സ്ഥിരീകരിച്ചവരിൽ 25 പേരും ദുബായിൽ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് 64320 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 63937 പേർ വീടുകളിലും 383 പേർ ആശുപത്രികളിലുമാണ്.

തിങ്കളാഴ്ച 122 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ രോഗം പൂർണമായി മാറി വീട്ടിലേക്ക് പോയിട്ടുണ്ട്.