കേരളത്തിൽ ശനിയാഴ്ച 12 പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ആറും എറണാകുളത്തും കണ്ണൂരും മൂന്നുവീതവും പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ 52 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാസർകോട് രോഗം സ്ഥിരീകരിച്ച അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്. കണ്ണൂരിൽ രണ്ടുപേർ തലശ്ശേി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഏറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്നുപേരും മെഡിക്കൽ കോളേജിലാണുള്ളത്.
സംസ്ഥാനത്ത് 53,013 പേർ ആകെ നിരീക്ഷണത്തിലുണ്ട്. ഇതിൽ 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലുമാണ്. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.