കേരളത്തിൽ 39 പേർക്ക് വെള്ളിയാഴ്ച കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ നിന്നുള്ള 34 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ 164 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.
കേരളത്തിൽ 176 പേർക്കാണ് ഇതുവരെ ആകെ രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,09,683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 5679 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ഫലം ലഭ്യമായ 4448 സാമ്പിളുകൾ നെഗറ്റിവ് ആണ്.