സംസ്ഥാനത്ത് 6 പേർക്ക് കൂടി കോവിഡ്-19

Kerala News

സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് 21 പേർ കൂടി രോഗമുക്തി നേടി. കാസർഗോഡ് ജില്ലയിലെ 19 പേരുടേയും(കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 2 പേർ) ആലപ്പുഴ ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത് 114 പേരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46323 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 45925 പേർ വീടുകളിലും, 398 പേർ ആശുപത്രികളിലുമാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.