മത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
2024 സെപ്റ്റംബർ 3 മുതലാണ് ഈ പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഈ പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.