യു എ ഇ: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അബുദാബി കിരീടാവകാശി

UAE

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ അബുദാബിയുടെ കിരീടാവകാശിയായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. 2023 മാർച്ച് 29-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയുടെ ഭരണാധികാരി എന്ന നിലയിൽ, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ച് കൊണ്ട് ഒരു ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ഇതോടൊപ്പം ഹസ്സ ബിൻ സായിദ്, തഹ്നൗൻ ബിൻ സായിദ് എന്നിവരെ അബുദാബി ഡെപ്യൂട്ടി ഭരണാധികാരികളായി നിയമിച്ച് കൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

WAM