ദുബായ്: സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു

GCC News

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ ഔദ്യോഗിക അക്കാദമിക് കലണ്ടർ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ സ്‌കൂൾ കലണ്ടർ പ്രകാരം ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ 2025-2026 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ താഴെ പറയുന്ന പ്രകാരമാണ്:

  • സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾ – 2025 ഓഗസ്റ്റ് 25 മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. വിന്റർ ഇടവേള 2025 ഡിസംബർ 15 മുതൽ. വിന്റർ അവധിക്ക് ശേഷം 2026 ജനുവരി 5-ന് അധ്യയനം പുനരാരംഭിക്കുന്നതാണ്. സ്പ്രിംഗ് ഇടവേള 2026 മാർച്ച് 23 മുതൽ ഏപ്രിൽ 6 വരെയായിരിക്കും (വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഠന സമ്പ്രദായം പിന്തുടരുന്ന വിദ്യാലയങ്ങളിൽ ക്ലാസുകൾ ഏപ്രിൽ 13-ന് പുനരാരംഭിക്കും). അധ്യയന വർഷം 2026 ജൂൺ 26-ന് അവസാനിക്കുന്നതാണ്.
  • ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾ – 2025 ഏപ്രിൽ 7 മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. സമ്മർ ഇടവേള 2025 ജൂൺ 30-ന് ആരംഭിക്കും. ക്ലാസുകൾ 2025 ഓഗസ്റ്റ് 25-ന് പുനരാരംഭിക്കും. വിന്റർ ഇടവേള 2025 ഡിസംബർ 15 മുതൽ. വിന്റർ അവധിക്ക് ശേഷം 2026 ജനുവരി 5-ന് അധ്യയനം പുനരാരംഭിക്കുന്നതാണ്. അധ്യയന വർഷം 2026 മാർച്ച് 31-ന് അവസാനിക്കുന്നതാണ്.