അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാറ്റം വരുത്തി. യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് അതോറിറ്റി ഭേദഗതി ചെയ്തിരിക്കുന്നത്.
ഇത്തരത്തിലുള്ള പ്രവാസികൾക്ക്, അവർ സർക്കാർ മേഖലയിൽ തൊഴിലെടുത്തിരുന്നവരാണെങ്കിൽ, അവരുടെ വർക്ക് പെർമിറ്റ് അവസാനിക്കുന്ന മുറയ്ക്ക് രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് മാറുന്നതിന് അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഇത്തരത്തിൽ സ്വകാര്യ മേഖലയിലേക്ക് മാറുന്നതിന് അനുമതി നൽകുന്നതല്ല.
ഇത്തരത്തിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന്/ പുതുക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:
- വർക്ക് പെർമിറ്റിനായി വാർഷികാടിസ്ഥാനത്തിൽ ഇവരിൽ നിന്ന് 250 ദിനാർ അധിക ഫീസായി ഈടാക്കുന്നതാണ്.
- ഇവർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.