കുവൈറ്റ്: 1 മരണം; 215 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

Breaking

കുവൈറ്റിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 2614 ആയി.

115 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കുവൈറ്റിൽ രോഗമുക്തി നേടിയവരുടെ എണ്ണം 613 ആയി.

COVID-19 നെ തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 55 വയസുള്ള ഒരു ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം 15 ആയി.

നിലവിൽ 1986 പേർ ചികിത്സയിൽ തുടരുന്നതായും, ഇതിൽ 60 പേർ ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ ആണെന്നും മന്ത്രാലയം അറിയിച്ചു. 27 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.