കുവൈറ്റിൽ 300 പേർക്ക് കൂടി പുതിയതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 3740 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 294 പേർക്ക് മുൻപ് COVID-19 സ്ഥിരീകരിച്ചവരിൽ നിന്നാണ് രോഗം പകർന്നത്.
213 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ 1389 പേർക്ക് കുവൈറ്റിൽ COVID-19 ഭേദമായിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സ് പ്രായമുള്ള ഒരു ഫിലിപ്പീൻസ് പൗരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 നെ തുടർന്നുള്ള ആകെ മരണം 24 ആയി.