കുവൈറ്റിൽ 66 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 13, തിങ്കളാഴ്ച്ച അറിയിച്ചു. 8 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ കുവൈറ്റിലെ ആകെ രോഗബാധിതരുടെ എണ്ണം 1300 ആയി. ഇതുവരെ ആകെ 150 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ 51 പേർക്ക് മുൻപ് രോഗം ബാധിച്ചവരിൽ നിന്നാണ് രോഗബാധയുണ്ടായത്. 4 പേർക്ക് വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് രോഗബാധയുണ്ടായതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ച്ച കുവൈറ്റിൽ COVID-19 നെ തുടർന്ന് ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 50 വയസ്സുള്ള ഒരു കുവൈറ്റി പൗരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 ബാധിച്ചുള്ള മരണം 2 ആയി.