COVID-19: കുവൈറ്റിൽ 1 മരണം; 93 പേർക്ക് രോഗബാധ

Breaking

കുവൈറ്റിൽ 93 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1751 ആയി.

പുതുതായി രോഗബാധ കണ്ടെത്തിയവരിൽ 83 പേർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരാണ്. 22 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ 280 പേർക്ക് ഇതുവരെ കുവൈറ്റിൽ രോഗം ഭേദമായിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 68 വയസ്സുള്ള ബംഗ്ളാദേശി പൗരനാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ ആര് പേരാണ് കുവൈറ്റിൽ COVID-19 നെ തുടർന്ന് മരിച്ചിട്ടുള്ളത്.