കുവൈറ്റ്: 2 മരണം; 168 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 168 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു. രാജ്യത്തു ഇതുവരെ 2248 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

ഇന്ന് 31 പേർക്ക് രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ കുവൈറ്റിൽ രോഗമുക്‌തി നേടിയവരുടെ എണ്ണം 443 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 145 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയത് മൂലമാണ് രോഗബാധിതരായെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 നെ തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ച രണ്ട് പേരും ഇന്ത്യാക്കാരാണ്. ഇവർ രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 13 പേരാണ് കൊറോണാ വൈറസ് ബാധയെത്തുടർന്ന് കുവൈറ്റിൽ മരിച്ചിട്ടുള്ളത്.