കുവൈറ്റ്: 2 മരണം; 213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

Breaking

കുവൈറ്റിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ COVID-19 രോഗബാധിതരുടെ എണ്ണം 3288 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർക്ക് മുൻപ് രോഗബാധ കണ്ടെത്തിയവരിൽ നിന്നാണ് രോഗം പകർന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

206 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1012 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയത്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 54 വയസുള്ള ഒരു ഇന്ത്യൻ പൗരനും, 53 വയസുള്ള ഒരു കുവൈറ്റ് പൗരനുമാണ് ഇന്ന് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 നെ തുടർന്നുള്ള മരണം 22 ആയി. നിലവിൽ ചികിത്സയിലുള്ള 64 പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതായും, അതിൽ 30 പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.