കുവൈറ്റ്: 4 മരണം; 278 പേർക്ക് കൂടി COVID-19

Breaking

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25-ന് അറിയിച്ചു. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്രവാസികളും ഒരു കുവൈറ്റി വനിതയുമാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 നെത്തുടർന്നുള്ള മരണം 19 ആയി.

278 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 252 പേർക്ക് മുൻപ് രോഗബാധ കണ്ടെത്തിയവരിൽ നിന്ന് രോഗം പകരുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

43 പേർ കൂടി രോഗമുക്തി നേടിയതോടെ കുവൈറ്റിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 656 ആയിട്ടുണ്ട്.