കുവൈറ്റ്: 50 പേർക്ക് കൂടി COVID-19

Breaking

കുവൈറ്റിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 15, ബുധനാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കുവൈറ്റിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 1405 ആയി. ഇതുവരെ 206 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ച 43 പേർക്ക് മുൻപ് രോഗബാധ കണ്ടെത്തിയവരിൽ നിന്നാണ് രോഗം പകർന്നത്. നിലവിൽ ചികിത്സയിലുള്ളവരിൽ 15 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.