കുവൈറ്റ്: 80 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

Breaking

കുവൈറ്റിൽ 80 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1243 ആയിട്ടുണ്ട്. ഒമ്പത് പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 142 ആയി.

പുതിയതായി രോഗ ബാധ കണ്ടെത്തിയവരിൽ 71 പേർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരാണെന്നും, ഒരാൾ വിദേശത്തു നിന്ന് വന്നതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി. 8 പേർക്ക് രോഗം ബാധിച്ചതെങ്ങിനെയാണെന്ന് മന്ത്രാലയം അന്വേഷിച്ച് വരികയാണ്.