ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 26, വ്യാഴാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു. കുവൈറ്റ് ക്യാബിനറ്റാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
عطلة رأس السنة الهجرية لعام 1447هـ#CGCKuwait pic.twitter.com/CjfaMdmIMI
— مركز التواصل الحكومي (@CGCKuwait) June 17, 2025
2025 ജൂൺ 17-നാണ് കുവൈറ്റ് സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സർക്കാർ വകുപ്പുകൾ മുതലായവ 2025 ജൂൺ 26, വ്യാഴാഴ്ച പ്രവർത്തിക്കുന്നതല്ല. അവധിയ്ക്ക് ശേഷം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ 2025 ജൂൺ 29, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
Cover Image: Kuwait News Agency.

