കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

Kuwait

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെയ് 30 മുതൽ ജൂൺ 15 വരെയാണ് ഈ പരീക്ഷകൾ നടത്തുന്നത്.

രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സയൻസ്, ആർട്സ്, റിലീജിയസ് സ്റ്റഡീസ് വിഭാഗങ്ങളിൽ പെടുന്ന പരീക്ഷകളാണ് ഈ കാലയളവിൽ നടത്തുന്നത്. പരീക്ഷാ തീയ്യതികൾ സംബന്ധിച്ച തീരുമാനത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജനറൽ എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ അംഗീകാരം നൽകിയിട്ടുണ്ട്.