ഗൾഫ് കപ്പ്: കുവൈറ്റ് – യു എ ഇ (1 – 0)

Kuwait UAE

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജയപ്പെടുത്തി.

മത്സരത്തിന്റ രണ്ടാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് കുവൈറ്റ് വിജയഗോൾ നേടിയത്.

Source: Kuwait National Football Team.

അഹ്‌മദ്‌ അൽ ദെഫിരി (90+3) ഹെഡറിലൂടെ കുവൈറ്റിന് വേണ്ടി സ്‌കോർ ചെയ്തു.

Source: Kuwait News Agency.

ഇതോടെ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് കുവൈറ്റ് മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്. ഗ്രൂപ്പിലെ രണ്ട് മത്സരത്തിലും യു എ ഇ പരാജയപ്പെട്ടു.

Cover Image: WAM