കുവൈറ്റ്: പൊതു ചടങ്ങുകളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് ഒഴിവാക്കാൻ തീരുമാനം

GCC News

രാജ്യത്തെ പൊതു ചടങ്ങുകളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. 2024 ജൂലൈ 3-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ജൂലൈ 2, ചൊവ്വാഴ്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് പ്രതിവാര യോഗത്തിലാണ് ഈ തീരുമാനം. അൽ ബയാൻ കൊട്ടാരത്തിൽ നടന്ന ഈ യോഗത്തിൽ കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് നേതൃത്വം വഹിച്ചു.

ഈ തീരുമാന പ്രകാരം കുവൈറ്റിൽ വെച്ച് നടക്കുന്ന പൊതു ചടങ്ങുകൾ, ഔദ്യോഗിക പരിപാടികൾ എന്നിവയിൽ പൊതു, സർക്കാർ സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളുടെ പതാക ഉയർത്തുന്നതും, മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനം ആലപിക്കുന്നതും നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധിസംഘങ്ങൾ ഈ തീരുമാനം കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.