രാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി. ഇത് സംബന്ധിച്ച തീരുമാനത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്യാലയങ്ങളുടെ പ്രവർത്തനം COVID-19 മഹാമാരിയ്ക്ക് മുൻപുള്ള നിലയിലേക്ക് പൂർണ്ണമായും മടക്കികൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊണ്ട് വരുന്നതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികളെ സംഘങ്ങളായി തിരിച്ചുള്ള പഠന രീതി പൂർണ്ണമായി ഒഴിവാക്കാനും മന്ത്രാലയം തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.