കുവൈറ്റിൽ 152 പേർക്കാണ് ഏപ്രിൽ 28, ചൊവ്വാഴ്ച്ച കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി അധികൃതർ അറിയിച്ചത്. ഇതോടെ കുവൈറ്റിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 3440 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർക്ക് മുൻപ് രോഗം കണ്ടെത്തിയവരിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കി.
164 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1176 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയത്.
COVID-19 ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഇന്ന് മരണമടഞ്ഞതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 61 വയസ്സ് പ്രായമുള്ള ഒരു ഇന്ത്യൻ പൗരനാണ് മരിച്ചത്. ഇതുവരെ കുവൈറ്റിൽ COVID-19 നെ തുടർന്ന് 23 പേരാണ് മരിച്ചിട്ടുള്ളത്.