കുവൈറ്റിൽ 164 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ COVID-19 ബാധിച്ചവരുടെ എണ്ണം 1915 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 158 പേർക്ക് മുൻപ് രോഗബാധ കണ്ടെത്തിയവരിൽ നിന്നാണ് രോഗം പകർന്നത് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ന് 25 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. കുവൈറ്റിൽ ഇതുവരെ ആകെ 305 പേർക്കാണ് രോഗം ഭേദമായത്.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 60 വയസ്സ് പ്രായമുള്ള ഒരു ഇന്ത്യൻ പൗരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ ആകെ COVID-19 മരണം 7 ആയി.